സംസ്കൃതം



സംസ്കൃതം
संस्कृतम् saṃskṛtam 
ഉച്ചാരണം: [sə̃skɹ̩t̪əm]
സംസാരിക്കുന്നത് : ഇന്ത്യ, നേപാള്‍
ആകെ സംസാരിക്കുന്നവര്‍: 49,736 fluent speakers (1991 Indian census)
ഭാഷാകുടുംബം: ഇന്‍ഡോ-യൂറോപ്യന്‍
 Indo-Iranian
  Indo-Aryan
   സംസ്കൃതം 
ലിപിയെഴുത്ത് ശൈലി: Devanāgarī and several other Brāhmī-based scripts 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  India (one of the scheduled languages)
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകള്‍
ISO 639-1: sa
ISO 639-2: san
ISO 639-3: san
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യയിലെ അതിപുരാതനമായ ഭാഷകളില്‍ ഒന്നാണ് സംസ്കൃതം . (संस्कृतम् saṃskṛtam) മനുഷ്യരാശിയുടെ തന്നെ ആദ്യത്തെ സാഹിത്യസൃഷ്ടി[അവലംബം ചേര്‍ക്കേണ്ടതുണ്ട്] എന്നു പറയാവുന്ന ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി എണ്ണുന്നത്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെ ഇന്ത്യയില്‍ വികാസം പ്രാപിച്ചിരുന്നു. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളിലും ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്.

സംസ്കൃതത്തെ പൊതുവെ വൈദികം, ലൗകികം എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.

ബി.സി. 1500-നു മുന്‍പ വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തന്, ലത്തീനിനും യവന ഭാഷയ്ക്കും യൂറോപ്പിലുണ്ടായിരുന്ന അതേ പ്രാധാന്യമാണ് ദക്ഷിണേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ സംസ്കാരങ്ങളില്‍ ഉണ്ടായിരുന്നത്.

സംസ്കൃതത്തിന്റെ പ്രാഗ് രൂപം വൈദികസംസ്കൃതത്തില്‍ (വേദങ്ങള്‍ എഴുതിയിരിക്കുന്ന സംസ്കൃതം) കാണാവുന്നതാണ്. അതില്‍ ഏറ്റവും പഴക്കമേറിയത് ഋഗ്വേദത്തില്‍ ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും ഭാഷാശാസ്ത്രത്തില്‍ നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ ശാഖയിലെ ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യന്‍ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഇപ്പോള്‍ സംസ്കൃതം വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമേ സംസാരിക്കുന്നുള്ളൂ. പക്ഷേ ഈ ഭാഷ ഹിന്ദുമതത്തിലെ പല ആചാരങ്ങള്‍ക്കും പരിപാടികള്‍ക്കും ഗീതത്തിന്റേയും (hymns) മന്ത്രത്തിന്റേയും (mantras) രൂപത്തില്‍ ഉപയോഗിച്ചു വരുന്നു. കൂടാതെ സംസ്കൃതത്തിലെഴുതിയ ധാരാളം കൃതികള്‍ കര്‍ണ്ണാടകസംഗീതത്തില്‍ പാടുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടേയും തത്വശാസ്ത്രഗ്രന്ഥങ്ങളുടേയും രൂപത്തില്‍ പാരമ്പര്യമായി കിട്ടിയ സാഹിത്യസമ്പത്തും വ്യാപകമായി പഠിക്കുന്നു. ഭാരതീയതത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ പല പണ്ഡിതതര്‍ക്കങ്ങളും ചില പുരാതന പാരമ്പര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇപ്പോഴും നടക്കാറുണ്ട്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] സംസ്കൃതസാഹിത്യത്തിന്റെ സിംഹഭാഗവും പദ്യത്തിന്റേയും സാഹിത്യത്തിന്റേയും വിപുലമായ പാരമ്പര്യം ഉള്ള ഗ്രന്ഥങ്ങളാണ്. അതോടൊപ്പം ശാസ്ത്രം, സാങ്കേതികം, തത്വശാസ്ത്രം, മതഗ്രന്ഥങ്ങള്‍ എന്നിവയും സംസ്കൃതസാഹിത്യത്തിന്റെ ഭാഗമാണ്.

ഉള്ളടക്കം

ഉല്‍പ്പത്തി

സംസ്കൃതം ഏതുകാലത്താണ് പുഷ്ടിപ്പെട്ടതെന്നതിനെപ്പറ്റി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കുമുന്‍പേ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്കൃതം എന്നു വേണം കരുതാന്‍. ഋഗ്വേദമാണ് മാനവരാശിയുടെ ആദ്യത്തെ സാഹിത്യം എന്നു പൊതുവെ പണ്ഡിതര്‍ അംഗീകരിച്ചകാര്യമാണ്. ആത്മാന്വേഷണവും സാക്ഷാത്കാരവുമാണ് ജന്മത്തിന്റെ ഉദ്ദേശ്യം എന്നു മനസ്സിലാക്കിയ ഋഷിമാര്‍ തങ്ങളുടെ ധ്യാനാവസ്ഥയില്‍-കാണുന്ന ജ്ഞാനശകലങ്ങള്‍ ‘വേദങ്ങളായി’ കോര്‍ത്തിണക്കുകയാണ് ചെയ്തത്. ആ സമാധിഭാഷ, വളരെ ചിട്ടയോടേയുള്ള പഠനം കൊണ്ടേ പഠിക്കാന്‍ പറ്റൂ. വേദങ്ങളില്‍ ഉപയോഗിക്കുന്ന സംസ്കൃതം ‘വേദസംസ്കൃതം’ എന്നു വിളിക്കപ്പെട്ടു.

സാധാരണക്കാര്‍ ഉപയോഗിച്ചിരുന്ന സംസ്കൃതം പ്രദേശഭേദം കൊണ്ടും വിദ്യാഭ്യാസത്തിലുള്ള വ്യത്യാസം കൊണ്ടും ഉണ്ടായ സ്വാഭാവികപരിണാമങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്, പാഞ്ചാലി, മാഗധി, പൈശാചി തുടങ്ങി പല പല ഉള്‍പ്പിരിവുകളായി രൂപം കൊണ്ടു. ഇത്തരം ഉപഭാഷകള്‍ ‘പ്രാകൃതഭാഷകള്‍’ എന്നു വിളിക്കപ്പെട്ടു. ഭാഷയ്ക്ക് ശൈഥില്യം സംഭവിക്കാതിരിക്കാന്‍ ഭാഷാവിദഗ്‌ദ്ധരായ വൈയാകരണന്മാര്‍ മുന്‍‌കൈ എടുത്ത്, വ്യക്തമായ ഭാഷാപ്രയോഗ നിയമങ്ങളും ഭാഷാ വിശകലനവും ശാസ്ത്രീയനിരീക്ഷണങ്ങളും വിശദമായി പറഞ്ഞുവെച്ചു. അവരില്‍ ഏറ്റവും പ്രധാനിയും പ്രശസ്തനും പാണിനി ആണ്. ശാകടായനവ്യാകരണം, ആപിശലിവ്യാകരണം തുടങ്ങി പാണിനീയവ്യാകരണത്തിനുമുന്‍‌പും വ്യാകരണപദ്ധതികള്‍ ഉണ്ടായിരുന്നുവെന്ന്‌ പാണിനിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

സുസ്ഥിരമായ വ്യാകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ശുദ്ധീകൃതമായത്, എന്ന അര്‍ഥത്തില്‍ ‘സംസ്കൃതം’ എന്നു തന്നെ ആ ഭാഷയെ വിളിച്ചു. സൌകര്യത്തിന് ലൌകികസംസ്കൃതം എന്നും പറയുന്നു. പാണിനി, ‘ഭാഷാ’ എന്നാണ് ലൌകികസംസ്കൃതത്തെ അഥവാ വ്യാവഹാരികസംസ്കൃതത്തെ സൂചിപ്പിക്കുന്നത്. വേദങ്ങളിലെ ഭാഷാപ്രയോഗവ്യത്യാസങ്ങളും പാണിനി കൂലംകഷമായി പഠിച്ചു ചിട്ടപ്പെടുത്തിയിട്ടുണ്ട്. വേദഭാഷയെ സൂചിപ്പിക്കാന്‍ ‘ഛന്ദസ്സ്’ എന്ന പദമാണ് അദ്ദേഹം സ്വീകരിച്ചത്. സംസ്കരിയ്ക്കപ്പെട്ട ഭാഷ എന്ന അര്‍ഥത്തില്‍ ‘സംസ്കൃതം’ എന്ന പദം വാല്‍മീകിരാമായണത്തിലായിരിക്കണം ആദ്യമായി ഉപയോഗിക്കപ്പെട്ടത്[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

ഇതും കാണുക

പുറം കണ്ണികള്‍

Sanskrit Documents

  • Sanskrit Documents: Documents in ITX format of Upanishads, Stotras etc. and a metasite with links to translations, dictionaries, tutorials, tools and other Sanskrit resources.
  • Gaudiya Grantha Mandira - A Sanskrit Text Repository. This site also provides encoding converter.
  • Clay Sanskrit Library publishes Sanskrit literature with facing-page text and translation. Also offers searchable corpus and numerous downloadable materials.

Dictionaries

Primers

Grammars

Sanskrit Tools and Software


ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു







stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History