മഹാരാഷ്ട്ര



മഹാരാഷ്ട്ര
അപരനാമം: -
തലസ്ഥാനം മുംബൈ
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
എസ്.എം. കൃഷ്ണ
വിലാസ്‌റാവു ദേശ്‌മുഖ്
വിസ്തീര്‍ണ്ണം 3,07,713ച.കി.മീ
ജനസംഖ്യ 96,752,247
ജനസാന്ദ്രത 314/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മറാഠി
പ്രമാണം:Maharashtraseal.png
ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.

മഹാരാഷ്ട്ര (Maharashtra) ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയില്‍ മൂന്നാമതും ജനസംഖ്യയില്‍ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിര്‍ത്തി അറബിക്കടലാണ്. കിഴക്ക് ഛത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ്, തെക്ക് കര്‍ണാടക, വടക്ക് മധ്യപ്രദേശ്, തെക്കുപടിഞ്ഞാറ് ഗോവ, വടക്കുപടിഞ്ഞാറ് ഗുജറാത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗര്‍ ഹവേലി എന്നിവയാണ് അതിര്‍ത്തികള്‍. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ ആണു തലസ്ഥാനം.

ഋഗ്വേദത്തില്‍ രാഷ്ട്ര എന്നും അശോക ചക്രവര്‍ത്തിയുടെ കാലത്ത് രാഷ്ട്രിക് എന്നും അറിയപ്പെട്ട ഈ പ്രദേശം ഹ്യുയാന്‍ സാംഗ് തുടങ്ങിയ വിദേശ യാത്രികരുടെ രേഖകള്‍ മുതല്‍ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. മറാഠി ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാല്‍ മുംബൈ പോലുള്ള വന്‍‌നഗരങ്ങളില്‍ മറാഠിയേക്കാള്‍ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.

ഇതും കാണുക

എലഫന്‍റാ ഗുഹകള്‍


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്







stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History