കമ്പ്യൂട്ടര്‍ പോലുള്ള സങ്കീര്‍ണ്ണങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന ഘടകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യത്യസ്ത സര്‍ക്ക്യൂട്ടുകള്‍ അടങ്ങിയ ഒരു പലകയാണ് മദര്‍ബോഡ്. ഇതിനെ മെയിന്‍ ബോഡ് എന്നും വിളിക്കാറുണ്ട്.
മദര്‍ബോഡില്‍ കെയിസിനകത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങള്‍ ബന്ധിപ്പിക്കുന്ന ഭാകങ്ങളാണ് റാം, പ്രോസ്സസര്‍, സി.പി.യു ഫാന്‍, ഹാര്‍ഡ് ഡിസ്ക്ക് അല്ലെങ്കില്‍ സി.ഡി ഘടിപ്പിക്കുന്ന ഐ.ഡി.ഇ അല്ലെങ്കില്‍ സാറ്റ പോര്‍ട്ട്, ഫ്ലോപ്പി ഡ്രൈവ്, യു.എസ്.ബി കണക്ടര്‍, പവര്‍ സ്വിച്ച് കണക്ടര്‍, റീസെറ്റ് സ്വിച്ച് കണക്ടര്‍, ഹാര്‍ഡ് ഡിസ്ക്ക് എല്‍.ഇ.ഡി കണക്ടര്‍,പവര്‍ എല്‍.ഇ.ഡി, സിസ്റ്റം സ്പിക്കര്‍,പവര്‍,എ.ജി.പി സ്ലോട്ട്,പി.സി.ഐ സ്ലോട്ട്,പി.സി.ഐ എക്സ്പ്രസ്സ്,സി.ഡി ഇന്‍ പോര്‍ട്ട്, തുടങ്ങിയവ . മദര്‍ബോഡില്‍ കെയിസിനു പുറത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങള്‍ക്കുള്ള ഭാഗമാണ് കീബോഡ് പോര്‍ട്ട്, മൌസ്,കോംപോര്‍ട്ട്,എല്‍.പി.ടി,വി.ജി.എ,യു.എസ്.ബി,ലാന്‍,ശബ്ദം തുടങ്ങിയവ.മദര്‍ബോഡില്‍ സമയവും തിയ്യതിയും മറ്റും ഓര്‍മ്മിച്ചു വെക്കാന്‍ ഒരു ബാറ്ററി കണക്ട് ചെയ്തിട്ടുണ്ടാവും. ഇതൊരു ലിഥിയം ബാറ്ററിയാണ്.കെയിസിന്‍റെ മുന്‍ഭാകത്തേക്കുള്ള സൌണ്ട്, യു.എസ്.ബി എന്നിവ ബന്ധിപ്പിക്കലും മദര്‍ബോഡില്‍ നിന്നു തന്നെയാണ്.
പേര്സണല്‍ കമ്പ്യൂട്ടറിലെ മദര്‍ബോര്‍ഡിനു സമാനമായ ഘടകത്തിന് ഐ.ബി.എം. ന്റെ മെയിന്‍ഫ്രെയിം മുതലായ ശേഷികൂടിയ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പദമാണ് സെണ്ട്രല്‍ ഇലക്ട്രോണിക് കോംപ്ലക്സ്. കമ്പ്യൂട്ടറിലെ പ്രൊസസ്സര്‍ കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, ഇന്‍പുട്ട് ഔട്ട്‌പുട്ട് കണ്ട്രോളറുകള്‍, കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതും നിലനിര്‍ത്തുന്നതുമായ എംബഡഡ് കമ്പ്യൂട്ടറുകള്‍ മുതലായവ കെക് എന്നറിയപ്പെടുന്ന ഇതില്‍ സ്ഥിതി ചെയ്യുന്നു.[1]
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History