| ആകെ ജനസംഖ്യ | |||
|---|---|---|---|
| 45,00,000(app) | |||
| ആവാസവ്യവസ്ഥ | |||
|
|
|||
| ഭാഷകള്‍ | |||
| മതം | |||
| ബന്ധമുള്ള മറ്റു സമൂഹങ്ങള്‍ | |||
|
നമ്പൂതിരി, ക്ഷത്രിയന്‍ |
നായര്‍ (മലയാള ക്ഷത്രിയര്‍) എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി/സമൂഹത്തിന്റെ പേര്‍ ആണ്[1][2]. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാല്‍ പോരാളികളാണ് നായര്‍. കേരള ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും നായര്‍ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. നായര്‍ സേവാ സംഘം (നായര്‍ സര്‍വീസ് സൊസൈറ്റി - എന്‍.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപവത്കരിക്കപ്പെട്ടിട്ടുള്ളതാണ്.[3]
ഉള്ളടക്കം |
നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരില്‍ ഒരാളായ ഡ്വാര്‍ട്ട് ബാര്‍ബോസാ എന്ന പോര്‍ച്ചുഗീസ്സുകാരന്‍ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തില്‍ 'നായര്‍" സ്ഥാനം കൊടുത്തിരുന്ന വിധം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.[4]
| “ | മലയാളത്തിലെ നായന്മാര്‍ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാള്‍ കൊടുത്തു "നായര്‍" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവര്‍ക്കു വാളും നായര്‍ എന്ന പേരും ധരിച്ചു നടപ്പാന്‍ പാടില്ല.... | ” |
ഭാരതം സ്വതന്ത്രമായതിനൊപ്പം മുന്നോക്കവിഭാഗത്തിലുള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സംവരണം ലഭിക്കാതെ സര്‍വ്വീസില്‍ നിന്ന് പിന്തള്ളപ്പെട്ടുവരുന്നു. നായന്‍മാരില്‍ സമ്പന്നരായ ചെറിയ ഭാഗം സമൂഹത്തില്‍ ഉപരിവര്‍ഗ്ഗമായിത്തന്നെ ജീവിക്കുന്നുണ്ടെങ്കിലും, നിരവധി പേര്‍ ഇന്നു ദുരിതം പേറിത്തന്നെ ജീവിച്ചുപോരുന്നു.
250 ഓളം ഉപജാതികള്‍ നായന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട 7 എണ്ണതിനെ ജാതി വ്യത്യാസമനുസരിച്ച് ഇവിടെ കൊടുക്കുന്നു.[5]
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History