മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കര്‍ണ്ണന്‍. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ് കര്ണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അര്‍ജുനനോളം മികച്ച വില്ലാളിയും ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കര്‍ണ്ണന്‍ എന്നാണ് കഥ. സ്വന്തം അനുജനായ അര്‍ജ്ജുനന്‍റെ കൈകളാലാണ് കര്‍ണന്‍ വധിക്കപ്പെട്ടത്.
ഒരിക്കല്‍ കുന്തീഭോജന്റെ കൊട്ടാരത്തില്‍ വന്ന ദുര്‍വാസാവ് മഹര്‍ഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് ഒരു വിശിഷ്ട മന്ത്രം ഉപദേശിച്ചു കൊടുത്തു. ഏതു പ്രപഞ്ചശക്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഈ മന്ത്രം ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ഒരു മകനെ നല്‍കും. ഉല്‍സുകുത കാരണം കുന്തി ഈ മന്ത്രം സൂര്യദേവനില്‍ പ്രയോഗിക്കുകയും കാലക്രമേണ ഗര്‍ഭിണിയായിത്തീരുകയും ചെയ്തു. ആരോരുമറിയാതെ കുന്തി പ്രസവിക്കുകയും ആ ചോരക്കുഞ്ഞിനെ ഗംഗാനദിയിലൊഴുക്കുകയും ചയ്തു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയില്‍ നിന്നും തേരാളിയായ അതിരഥന്‍ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും കര്‍ണന്‍ എന്ന പേരുനല്‍കി എടുത്തു വളര്‍ത്തി. അങ്ങനെ രാധേയന്‍ എന്ന പേരിലും കര്‍ണന്‍ അരിയപ്പെടുന്നു.
| മഹാഭാരതം | |
|---|---|
| കഥാപാത്രങ്ങള്‍ | |
| കുരുവംശം | മറ്റുള്ളവര്‍ |
| ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
| ബന്ധപ്പെട്ട വിഷയങ്ങള്‍ | |
| പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത | |
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History