കര്‍ണാടക



കര്‍ണാടക
അപരനാമം: -
തലസ്ഥാനം ബാംഗ്ലൂര്‍
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
രാമേശ്വര് ഠാക്കൂര്
ബി.എസ്. യെദിയൂരപ്പ
വിസ്തീര്‍ണ്ണം 192,000ച.കി.മീ
ജനസംഖ്യ 55,868,200
ജനസാന്ദ്രത 291/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ കന്നഡ
ഔദ്യോഗിക മുദ്ര
തുളു,മറാഠി എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ്‌ കര്‍ണാടക. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ചേര്‍ന്നു കര്‍ണ്ണാടക സംസ്ഥാനം രൂപമെടുത്തു. 1956 നവംബര്‍ 1 -നു സംസ്ഥാന പുനര്‍നിര്‍ണയനിയമപ്രകാരം നിലവില്‍ വന്ന ഈ സംസ്ഥാനം മൈസൂര്‍ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ല്‍ ഇതിന് കര്‍ണാടകം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂര്‍.

പേരിനു പിന്നില്‍

കറുത്ത, നാട് എന്നിങ്ങനെയുള്ള രണ്ട് പദങ്ങള്‍ ചേര്‍ന്നാണ്‌ കര്‍ണ്ണാടകം രൂപം കൊണ്ടത് എന്നഭിപ്രായമുണ്ട്. തെക്കന്‍ ഡക്കാണിലെ മണ്ണിന്റെ (കറുത്ത പരുത്തിമണ്ണ്) നിറം കറുത്തതാണ്‌. ഈ പദത്തിനു വളരെ പഴക്കം ഉണ്ട്. അഞ്ചാം ശതകത്തിലെ വരാഹമിഹിരന്റെ കൃതികളിലും മറ്റും ഈ പ്രയോഗമുണ്ട്. [1]

ഭൂമിശാസ്ത്രം

കര്‍ണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു ആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലും ആണ്.

1,91,791 ച. കി. മീ. വിസ്തീര്‍ണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തില്‍ ഇന്ത്യയിലെ എട്ടാമത്തെതും ജനസംഖ്യയില്‍ (1981 സെന്‍സസ്) ഏഴാമത്തേതും ആണ്.

കര്‍ണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ (കറുത്ത എന്നര്‍ത്ഥം), ‘നാട്’ എന്നീ വാക്കുകളി നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അര്‍ത്ഥത്തില്‍. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു കര്‍ണ്ണാടക ആയതാണെന്നതാണ്.

അവലംബം

  1. റവ:റോബര്‍ട്ട്., കാഡ്വെല്‍. വിവര്‍ത്തനം-ഡോ. എസ്. കെ നായര്‍. ed (in മലയാളം). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്







stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History