| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ | |
|---|---|
എം.ടി വാസുദേവന്‍ നായര്‍ |
|
| ജനനം | ജൂണ്‍ 15 1933(1933-06-15) കുടല്ലൂര്‍, മലബാര്‍, മദ്രാസ് പ്രസിഡന്‍സി, ബ്രിട്ടീഷ് ഇന്ത്യ |
| തൂലികാനാമം | എം.ടി |
| തൊഴില്‍ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകന്‍ |
| ദേശീയത | |
| രചനാ സങ്കേതം | നോവല്‍, ചെറുകഥ |
| വിഷയങ്ങള്‍ | സാമൂഹികം |
| പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം |
| ജീവിതപങ്കാളി(കള്‍) | കലാമണ്ഡലം സരസ്വതി |
അദ്ധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എം.ടി.വാസുദേവന്‍നായര്‍(ജനനം: 1933 ജൂലായ് 15 - ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു.
ഉള്ളടക്കം |
പൊന്നാനി താലൂക്കില്‍ (വള്ളുവനാട്ടിലെ) കൂടല്ലൂരില്‍ 1933 ജൂലായ് 15 നു ജനിച്ചു. അച്ഛന്‍: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍, അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കയ്പറിഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരനു്. പത്നി പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലംസരസ്വതിയാണു്. മക്കള്‍: സിതാര, അശ്വതി.
സ്കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്.
1957-ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. ’പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പില്‍ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരളസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970)കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്),‘രണ്ടാമൂഴം’(1984-വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നി കൃതികള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കന്‍വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995-ല്‍ ജ്ഞാനപീഠം പുരസ്കാരവും, 2005-ല്‍ പത്മഭൂഷണും നല്‍കി എം.ടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാരും ആദരിക്കുകയുണ്ടായി.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവന്‍നായര്‍ എന്ന സാഹിത്യകാരന്‍ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
സാഹിത്യത്തില്‍ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക് 1995-ഇല്‍ ലഭിച്ചു. മറ്റു പുരസ്കാരങ്ങള്‍.
ഗോപുരനടയില്‍ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികള്‍
|
സാഹിത്യ വിഭാഗത്തില്‍പ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക. |
| ജ്ഞാനപീഠം നേടിയ മലയാളികള്‍ |
|---|
|
1965: ജി. ശങ്കരക്കുറുപ്പ് | 1980: എസ്.കെ. പൊറ്റെക്കാട് | 1984: തകഴി ശിവശങ്കരപ്പിള്ള | 1995: എം.ടി. വാസുദേവന്‍ നായര്‍ |
| ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍ |
|---|
|
1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കര്‍ ബന്ദോപാധ്യായ-ബംഗാളി| 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട| 1967: ഉമ ശങ്കര്‍ ജോഷി-ഗുജറാത്തി| 1968: സുമിത്രാനന്ദന്‍ പന്ത്-ഹിന്ദി| 1969: ഫിറാഖ് ഗോരാഖ്പു രി-ഉര്‍ദു| 1970: വിശ്വനാഥ സത്യനാരായണ-തെലുഗു| 1971: ബിഷ്ണു ഡേ-ബംഗാളി| 1972: രാംധാരി സിംഹ് ധിന്‍കര്‍-ഹിന്ദി| 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട| 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ| 1974: വിഷ്ണു സഖറാം ഖണ്ഡേകാര്‍-മറാത്തി| 1975: പി.വി. അഖിലാണ്ഡം-തമിഴ്| 1976: ആശാപൂര്‍ണ്ണാ ദേവി-ബംഗാളി| 1977: കെ.ശിവറാം കാരന്ത്-കന്നട| 1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായന്‍-ഹിന്ദി| 1979: ബീരേന്ദ്ര കുമാര്‍ ഭട്ടാചാര്യ-ആസാമീസ്| 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി| 1982: മഹാദേവീ വര്‍മ്മ-ഹിന്ദി| 1983: മാസ്തി വെങ്കടേഷ് അയ്യങ്കാര്‍-കന്നട| 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാല്‍ പട്ടേല്‍-ഗുജറാത്തി| 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ| 1987: വിഷ്ണു വമന്‍ ഷിര്‍വാദ്കര്‍-മറാത്തി| 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു| 1989: ഖ്വാറത് ഉള്‍ ഐന്‍ ഹൈദര്‍-ഉര്‍ദു| 1990: വി.കെ.ഗോകാക്-കന്നട| 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി| 1992: നരേഷ് മേത്ത-ഹിന്ദി| 1993: സീതാകാന്ത് മഹപത്ര-ഒറിയ| 1994: യു.ആര്‍. അനന്തമൂര്‍ത്തി-കന്നട| 1995: എം.ടി. വാസുദേവന്‍ നായര്‍-മലയാളം| 1996: മഹശ്വേതാ ദേവി-ബംഗാളി| 1997: അലി സര്‍ദാര്‍ ജാഫ്രി-ഉര്‍ദു| 1998: ഗിരീഷ് കര്‍ണാട്-കന്നട| 1999: നിര്‍മ്മല്‍ വര്‍മ-ഹിന്ദി| 1999: ഗുര്‍ദിയല്‍ സിംഹ്-പഞ്ചാബി| 2000: ഇന്ദിര ഗോസ്വാമി-ആസാമീസ്| 2001: രാജേന്ദ്ര കേശവ്‌ലാല്‍ ഷാ-ഗുജറാത്തി| 2002: ഡി. ജയാകാന്തന്‍-തമിഴ്| 2003: വിന്ദ കാരാന്ദികര്‍-മറാത്തി| 2004: റഹ്‌മാന്‍ റാഹി-കാഷ്മീരി| 2005: കുന്‍വാര്‍ നാരായണ്‍-ഹിന്ദി| 2006: രവീന്ദ്ര കേല്‍ക്കര്‍-കൊങ്കണി| 2006: സത്യവ്രത ശാസ്ത്രി-സംസ്കൃതം| |
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History