ഇന്റല്‍ 8080



ഇന്റല്‍ 8080
Central processing unit

An Intel C8080A processor.
ഉല്‍പാദിപ്പിക്കപ്പെട്ടത്: 1974 മധ്യത്തില്‍
ഉല്‍പാദകന്‍: ഇന്റല്‍
Max CPU clock: 2 MHz
Instruction set: pre x86
Package: 40 pin DIP
എ.എം.ഡിയുടെ ബദല്‍
പ്രമാണം:NEC 8080AF cropped.png
NEC 8080AF (second source).

1974- ലില്‍ ഇന്റല്‍ പുറത്തിറക്കിയ 8-ബിറ്റ് മൈക്രോപ്രൊസസ്സറാണ്‌ ഇന്റല്‍ 8080. 2 മെഗാഹെര്‍ട്സായിരുന്നു ഇതിന്റെ പരമാവധി പ്രവര്‍ത്തനവേഗത, 500,000 നിര്‍ദേശങ്ങള്‍ വരെ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു. ഉപയോഗപ്രദമായ രീതിയില്‍ രൂപകല്‍പ്പനചെയ്ത ആദ്യത്തെ മൈക്രോപ്രൊസസ്സറാണ്‌ ഇത്. NMOS ആണ്‌ ഇതില്‍ ഉപയോഗിച്ചിരുക്കുന്നത്.

ഉള്ളടക്കം

വിവരണം

പ്രോഗ്രാമിംഗ് മോഡല്‍

ഇന്റല്‍ 8008 ന്‌ തുടര്‍ച്ചയായി വന്ന മൈക്രോപ്രൊസസ്സറാണ്‌ ഇന്റല്‍ 8080. രണ്ടിലും ഒരുപോലെയുള്ള അസംബ്ലി ഭാഷയായിരുന്നു. കാരണം ഇവ രണ്ടിലും കമ്പ്യൂട്ടര്‍ ടെര്‍മിനല്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത നിര്‍ദേശകൂട്ടങ്ങളായിരുന്നു. രണ്ട് വശങ്ങളിലുമായി 40 പിന്നുകളായിരുന്നതിനാല്‍, 16-ബിറ്റ് അഡ്രസ്സ് ബസും 8-ബിറ്റ് ഡാറ്റാ ബസു ഇതിനുണ്ടായിരുന്നു, ഇത് ഇതിനെ 64 കിലോബൈറ്റുകളുള്ള മെമ്മറി ഉപയോഗപ്പെടുത്താന്‍ സഹായിച്ചു.

റജിസ്റ്ററുകള്‍

ഇതിന്‌ ഏഴ് 8-ബിറ്റ് റജിസ്റ്ററുകളാണുണ്ടായിരുന്നത്, ഇതില്‍ ആറെണ്ണം (B, C, D, E, H, L എന്നിവ) 16-ബിറ്റ് റജിസ്റ്ററുകളായി ഉപയോഗിക്കാന്‍ പാകത്തിലായിരുന്നു. (BC- B ഉയര്‍ന്ന ബൈറ്റായും C താഴ്ന്ന ബൈറ്റായും, അതുപോലെ തന്നെ DE HL എന്നീ ജോടികളും). ഏഴാമത്തെ റജിസ്റ്ററായ A എന്നത് 8-ബിറ്റ് അക്യൂമലേറ്ററുമാണ്‌. മെമ്മറിയിലേക്കുള്ള 16-ബിറ്റ് സ്റ്റാക്ക് സൂചികയും, 16-ബിറ്റ് പ്രോഗ്രാം കൗണ്ടറും ഇതിനുണ്ടായിരുന്നു.

പുറത്തേക്കുള്ള കണ്ണികള്‍

This article was originally based on material from the Free On-line Dictionary of Computing, which is licensed under the GFDL.







stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History